തിരുവനന്തപുരം: മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുട്ടത്തറയിലാണ് സംഭവം മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ തലയ്ക്കടിക്കുകയായിരുന്നു. കുഞ്ഞുശങ്കരന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
ഇതുമായി ബന്ധപ്പെട്ട് കുഞ്ഞുശങ്കരന്റെ സുഹൃത്ത് മഹേഷിനെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.