ആസ്‌ട്രേലിയന്‍ സ്പിന്നര്‍ സ്റ്റീവ് ഒക്കീഫി മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയതിന് പിഴയും വിലക്കും.
ആസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനിടെയാണ് ഒക്കീഫി മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയത്. 20,000 ആസ്‌ട്രേലിയന്‍ ഡോളറാണ് പിഴ ചുമത്തിയിരിക്കുന്നത്. പുറമെ ഈ വര്‍ഷം ആഭ്യന്തര മത്സരം കളിക്കുന്നതില്‍ നിന്നും താരത്തെ വിലക്കിയിട്ടുണ്ട്.
തെറ്റ് സമ്മതിച്ച ഒക്കീഫി ശിക്ഷ അംഗീകരിക്കുന്നതായും നല്ല നടപ്പ് ശീലിക്കുമെന്നും പറഞ്ഞു. രണ്ടാം തവണയാണ് താരത്തെ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് വിലക്കുന്നത്. ഇത്തരത്തില്‍ മോശമായി പെരുമാറുന്നവരോട് ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ സമീപനം രൂക്ഷമായിരിക്കുമെന്ന് ജനല്‍ മാനേജര്‍ വ്യക്തമാക്കി.ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് ഒക്കീഫി ശ്രദ്ധ നേടുന്നത്. പൂനെ ടെസ്റ്റില്‍ ഒക്കീഫിയുടെ മികവിലായിരുന്നു ആസ്‌ട്രേലിയ ജയിച്ചത്.
എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ തിളങ്ങാനായില്ലെങ്കിലും നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒക്കീഫി 19 വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഏഷ്യന്‍ പിച്ചുകളില്‍ സ്പിന്നിന് മികവ് കാണിക്കാന്‍ പറ്റുന്നത് കൊണ്ടാണ് ഒക്കീഫിക്ക് അവസരം കിട്ടിയത്.