കൊല്ലം: കൊല്ലം കേരളപുരത്ത്മദ്യ ലഹരിയിലായിരുന്ന പിതാവ് ഒന്‍പത് വയസുള്ള മകളെ വെട്ടി പരിക്കേല്‍പ്പിച്ചു. കേരളപുരം സ്വദേശി ഓമനക്കുട്ടനാണ് മകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇയാളെ പൊലീസ് പിടികൂടി.
കൊല്ലം നെടുവത്തൂര്‍ സ്വദേശിയായ ഓമനക്കുട്ടനും കുടുംബവും ദീര്‍ഘനാളായി കേരളപുരത്ത് വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ ഓമനക്കുട്ടന്‍ ഭാര്യയെ അക്രമിച്ചു.
ഇത് കണ്ട ഒന്‍പത് വയസുള്ള മകള്‍ മാതൃ സഹോദരനെ ഫോണില്‍ വിവരംഅറിയിച്ചു. ഇതിനാണ് ഒന്‍പത് വയസുള്ള പെണ്‍കുട്ടിയെ പിതാവ് ഓടിച്ചിട്ട് വെട്ടിയത്. തടയാന്‍ ശ്രമിച്ച പത്താം ക്ലാസുകാരനായ മകനെയും ഇയാള്‍ വെട്ടി.ഏറെ പണിപ്പെട്ടാണ് ഓമനക്കുട്ടനെ പിടികൂടിയത്.പരിക്കേറ്റ കുട്ടികള്‍ ചികിത്സയിലാണ്.