മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ എന്‍ സി ബി അന്വേഷണം ഊര്‍ജിതമാക്കി. ലഹരിക്കടത്ത് കേസില്‍ പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുബൈ, ഗോവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം.
കേസില്‍ ആര്യന്‍ഖാന്‍ ഉള്‍പ്പെടെ 12 പേരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും.
അതേ സമയം പ്രതിയായ മലയാളി ശ്രേയസ് നായരെ ഈ മാസം 11 വരെ എന്‍സിബിയുടെ കസ്റ്റഡിയില്‍ വിട്ടു. ശ്രേയസ് നായരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രിപ്‌റ്റോ കറന്‍സി വഴി ലഹരി മരുന്നിനുള്ള പണമിടപാടുകള്‍ നടന്നതെന്ന വിവരം എന്‍സിബിസിക്ക് ലഭിച്ചത്.