മദ്യലഹരിയില്‍ സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

police

തിരുവനന്തപുരം: മദ്യപിച്ച് പൊലീസ് സ്റ്റേഷനുള്ളില്‍ ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ജി ബി ബിജുവിനെയാണ് സസ്‌പെന്റ് ചെയ്തത്. റൂറല്‍ എസ്പി ബി അശോക് കുമാറാണ് ബിജുവിനെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

ഇന്നലെയാണ് ബിജുവിനെ സസ്‌പെന്റ് ചെയ്യുന്നതിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിച്ച ബിജുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. മംഗലപുരം എസ്എച്ച്ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

ബിജു അലക്ഷ്യമായി വാഹനമോടിച്ചത് കണ്ടതോടെയാണ് നാട്ടുകാര്‍ വണ്ടി തടഞ്ഞ് നിര്‍ത്തിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച ബിജു അവിടെ ബഹളമുണ്ടാക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ബിജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തിരുന്നു.

Top