ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിക്രത്തിന്റെ മകന് ധ്രുവ് ഓടിച്ച കാര്‍ അപകടത്തില്‍പെട്ട് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തേനാംപേട്ടില് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാര്‍ റോഡിന്റെ വശത്ത് നിറുത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളില്‍ ഇടിക്കുകയായിരുന്നു.
ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്ക് സമീപമായിരുന്നു അപകടം. ധ്രുവ് മദ്യപിച്ചിരുന്നതായും അപകടത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തതതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരാളുടെ നില ഗരുതുരമാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
സംവിധായകന് ബാലയുടെ പുതിയ ചിത്രമായ ‘വര്‍മ’യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്. തെലുങ്ക് സൂപ്പര്‍ ഹിറ്റ് സിനിമയായ അര്ജുന് റെഡ്ഡിയുടെ റീമേക്കാണിത്.