ആസാം : സര്‍ക്കാര്‍ ജോലിക്കായി കൈക്കൂലി വാങ്ങി അഴിമതി നടത്തിയ ആസാം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് കവിത ദാസിനെ അറസ്റ്റ് ചെയ്തു. ഡി എസ് പിയെ അറസ്റ്റ് ചെയ്ത വിവരം എസ് പി സുരജീത്ത് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. ആസാം പബ്ലിക് സര്‍വീസ് കമ്മീഷന്‍ അഴിമതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കൈക്കൂലി നല്‍കി സര്‍ക്കാര്‍ ജോലി നേടാന്‍ ശ്രമിച്ച കേസില്‍ ബി ജെ പി എം പിയുടെ മകള്‍ ഉള്‍പ്പെടെ 19 പേര്‍ ജൂലൈ 19 ന് അറസ്റ്റിലായിരുന്നു. ആസാമിലെ ബി ജെ പി എം പി ആര്‍ പി ശര്‍മയുടെ മകള്‍ പല്ലവി ശര്‍മ ഉള്‍പ്പടെ 19 പേരാണ് അറസ്റ്റിലായത്.
ഇവരോടൊപ്പം ആസാം സിവില്‍ സര്‍വീസിലെ (എസിഎസ്) 13 ഉദ്യോഗസ്ഥരും ആസാം പൊലീസ് സര്‍വീസിലെയും സമാനമായ മറ്റൊരു വിഭാഗത്തിലെ 6 ഉദ്യോഗസ്ഥരുമാണ് പിടിയിലായത്. ഇതില്‍ ബിജെപി എംപിയുടെ മകള്‍ ആസാം സിവില്‍ സര്‍വീസിലായിരുന്നു നിയമനം നേടിയിരുന്നത്. അറസ്റ്റിലായവരില്‍ 13 പേര്‍ ജോലി നേടിയവരും 6 പേര്‍ ജോലി നേടാന്‍ വഴിവിട്ട് സഹായിച്ചവരുമാണ് .
ഇവര്‍ ആള്‍മാറാട്ടത്തിലൂടെ പരീക്ഷ എഴുതി ജോലി നേടിയതെന്നായിരുന്നു ആരോപണം. അറസ്റ്റിലായ 19 പേരില്‍ 8 പേര്‍ സ്ത്രീകളാണ്.