ചോദ്യക്കടലാസ് ചോര്‍ത്തി വിറ്റ് സമ്പാദിച്ചത് ലക്ഷങ്ങള്‍; രണ്ട് അറബ് പൗരന്മാര്‍ പിടിയില്‍

perambra

അബുദാബി: അബുദാബിയില്‍ ചോദ്യക്കടലാസ് ചോര്‍ത്തി വിറ്റ് പണം സമ്പാദിച്ചിരുന്ന രണ്ട് അറബ് പൗരന്മാര്‍ പിടിയില്‍. ഹൈസ്‌കൂളിലെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ചോദ്യപേപ്പറുകളാണ് ഇവര്‍ ചോര്‍ത്തി പണം കൈപ്പറ്റിയിരുന്നത്.

500 ദിര്‍ഹം മുതല്‍ ആയിരം ദിര്‍ഹം വരെയാണ് ചോദ്യ പേപ്പറുകള്‍ക്കായി ഇവര്‍ ഓരോ വിദ്യാര്‍ഥിയില്‍ നിന്നും കൈപ്പറ്റിയിരുന്നത്. ഉത്തരങ്ങള്‍ ലഭ്യമാക്കുന്നതിന് വേറെയും തുക ഈടാക്കിയിരുന്നു.

കുറഞ്ഞ നാളുകള്‍ക്കിടെ ലക്ഷക്കണക്കിനു ദിര്‍ഹമിന്റെ അനധികൃത ഇടപാട് നടത്തിയ സംഘം കൂടുതല്‍ വിദ്യാര്‍ഥികളെ കണ്ണിചേര്‍ക്കുന്നതിനിടയിലാണ് പിടിക്കപ്പെട്ടത്.

ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികളെ പ്രോസിക്യൂഷനു കൈമാറി.

Top