ദുബായിൽ കമ്പനിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി യുവാവ് മുങ്ങി

ദുബൈ: ജോലി ചെയ്യുന്ന കമ്പനിയില്‍ വ്യാജ രേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടിയ വിദേശി ജീവനക്കാരനെതിരെ കോടതിയില്‍ നടപടി തുടങ്ങി. 21 വ്യാജ രേഖകള്‍ നിര്‍മിച്ച്  7,87,629 ദിര്‍ഹമാണ് സെയില്‍സ് മാനേജരായി ജോലി ചെയ്‍തിരുന്ന ഇയാള്‍ തട്ടിയെടുത്തതെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. പ്രതി ഇപ്പോള്‍ ഒളിവിലാണ്.സര്‍ക്കാറിലേക്കുള്ള ഫീസ് അടയ്ക്കുന്നതിന് 5,68,292 ദിര്‍ഹം കമ്പനിയുടെ ഫിനാന്‍സ് വിഭാഗത്തില്‍ നിന്ന് കൈപ്പറ്റിയെങ്കിലും പണം അടച്ചില്ല.

ഇതിനുപുറമെ 2,18,490 ദിര്‍ഹത്തിന്റെ വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ചും പണം തട്ടി. തട്ടിപ്പ് കണ്ടുപിടിച്ച് സ്ഥാപനമുടമ ചോദ്യം ചെയ്‍തതോടെ കുറ്റം സമ്മതിക്കുകയും പണം തിരികെ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്‍തു. എന്നാല്‍ നല്‍കിയ ചെക്കുകളെല്ലാം പണമില്ലാതെ മടങ്ങിയതോടെയാണ് ബര്‍ദുബൈ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തത്.

Top