അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാസംവിധാനത്തിന് സ്മാര്‍ട് സംവിധാനവുമായി ദുബായ് ആര്‍.ടി.എ

vehicle in road

ദുബായ്: വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ രക്ഷാസംവിധാനമൊരുക്കാനുള്ള സ്മാര്‍ട് നടപടികളുമായി റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ). സ്മാര്‍ട് നമ്പര്‍ പ്ലേറ്റുകള്‍ അടുത്ത മാസം മുതല്‍ ദുബായില്‍ പരീക്ഷിക്കാനാണ് ആര്‍.ടി.എ ഒരുങ്ങുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ഒരുങ്ങുന്നത്.

അപകടങ്ങളോ മറ്റെന്തെങ്കിലും അത്യാഹിതമോ ഉണ്ടായാല്‍ ഉടന്‍ പൊലീസിനും ആംബുലന്‍സ് സേവന കേന്ദ്രത്തിലേക്കും സന്ദേശം എത്തുന്ന രീതിയിലാണ് നമ്പര്‍ പ്ലേറ്റുകള്‍ ക്രമീകരിക്കുന്നത്. വേള്‍ഡ് ട്രേഡ് സന്റെറില്‍ ആരംഭിച്ച ദുബായ് ഇന്റര്‍നാഷനല്‍ ഗവണ്‍മെന്റ് അച്ചീവ്മന്റെ്‌സ് എക്‌സിബിഷനിലാണ് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ജി.പി.എസും ട്രാന്‍സ്മിറ്ററും മൈക്രോ ചിപ്പുമാണ് ഈ ഡിജിറ്റല്‍ പ്ലേറ്റിലുണ്ടാവുന്നത്.

Top