ചരിത്രനേട്ടവുമായി ദുബായ് വിമാനത്താവളം; ഇന്ത്യന്‍ ബാലനിലൂടെ തികച്ചത് നൂറ് കോടി

ദുബായ്; അര്‍ജുന്‍ എന്ന ഇന്ത്യന്‍ ബാലനിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ദുബായ് വിമാനത്താവളം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്തവരുടെ എണ്ണം ഇപ്പോള്‍ 100 കോടി കടന്നിരിക്കുകയാണ്. ദുബായ് ഭരണാധികാരി  ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തോട് പങ്ക് വച്ചത്.

ഫ്‌ളോറിഡയില്‍  നിന്ന് ദുബായിലെത്തിയ അര്‍ജുന്‍ എന്ന ഒമ്പതുവയസ്സുകാരന്‍ ഇന്ത്യന്‍ ബാലനാണ് 100 കോടി തികച്ച് യുഎഇ ചരിത്രംകുറിച്ചത്. അര്‍ജുനെയും കുടുംബത്തെയും ശൈഖ് അഹമ്മദ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 100 കോടി യാത്രക്കാര്‍ക്കുള്ള വിമാനത്താവളമായി ദുബായ് മാറിയപ്പോള്‍ നമ്മള്‍ പുതിയ തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ദുബായ് എയര്‍പോര്‍ട്ട്‌സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂമിനെയും ജീവനക്കാരെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. വിമാനത്താവളത്തിന്റെ ഈ അപൂര്‍വ നേട്ടം വലിയ ആഘോഷപരിപാടികളോടെയാണ് ജീവനക്കാര്‍ കൊണ്ടാടിയത്.

Top