ദുബായ് : ദുബായ് പൗരന്‍മാര്‍ക്ക് രാത്രി ജോലി ചെയ്യണമെങ്കില്‍ ഇനി പൊലീസിന്റെ അനുമതി നിര്‍ബന്ധം.
അധികൃതരില്‍ നിന്നും ഫോറം വാങ്ങിയ ശേഷം അത് പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രമേ രാത്രി ജോലി ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
ഇതിനായി അപേക്ഷിക്കുന്ന ആളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്.
ഇത് കൂടാതെ രാത്രി ജോലി ചെയ്യാനുള്ള കാരണം, സ്ഥാപനത്തിന്റെ ലൈസന്‍സ്, ഉടമയുടെ എന്‍ ഒ സി സര്‍ട്ടിഫിക്കറ്റ്, മുനിസിപ്പാലിറ്റിയുടെ എന്‍ ഒ സി, ബാങ്ക് ജോലിയാണെങ്കില്‍ സെന്‍ട്രല്‍ ബാങ്കിന്റെ എന്‍ ഒ സി എന്നിവയും നല്‍കേണ്ടതാണ്. ഇതിന് ഫീസായി 120 ദിര്‍ഹം ഈടാക്കുകയും ചെയ്യും.