ഉപയോഗിച്ചു കഴിഞ്ഞ കാര്‍ വാങ്ങുന്നതിന് മുന്‍പായിട്ട് വാഹനത്തിന്റെ മുന്‍ ചരിത്രമറിയുന്നതിന് സൗകര്യമൊരുക്കി ദുബായി ആര്‍.ടി.എ. ഇതിനായിട്ട് വെഹിക്കിള്‍ കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റ് എന്ന പുതിയ സേവനത്തിനാണ് ആര്‍.ടി.എ തുടക്കം കുറിച്ചിരിക്കുന്നത്.
കാര്‍ എത്ര കിലോമീറ്റര്‍ ഓടിയിട്ടുണ്ട്, നേരത്തെ എത്ര ഉടമകള്‍ വാഹനത്തിന് ഉണ്ടായിരുന്നു, ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ നിലവാരം എന്തായിരുന്നു, കേസുകളിലും മറ്റും അകപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം വെഹിക്കിള്‍ കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റിലുണ്ടാകുന്നതാണ്.
എന്നാല്‍ ഉടമയുടെ അനുമതിയോടുകൂടി മാത്രമേ ഇത് നല്‍കുകയുള്ളൂവെന്നും ആര്‍.ടി.എ. അറിയിച്ചു. ഇതിനായി ഉടമ പിന്‍കോഡ് സഹിതമുള്ള എസ് .എം.എസ്. ആര്‍.ടി.എക്ക് നല്‍കേണ്ടതാണ്.തുടര്‍ന്ന് 100 ദിര്‍ഹം ഫീസ് നല്‍കിയാല്‍ മാത്രമായിരിക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങളും ലഭ്യമാക്കാന്‍ സൗകര്യമുണ്ട്.