ദുബായില്‍ നിശാ ക്ലബ്ബുകള്‍ തുറക്കാന്‍ അനുമതി

ദുബായ്: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി ദുബായ് ഭരണകൂടം. നിശാ ക്ലബ്ബുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. പക്ഷേ വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. എന്നു മാത്രമല്ല ഡാന്‍സിംഗ് പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസത്തേക്കാണ് അനുമതിയെന്നും വലിയ പെരുമാറ്റച്ചട്ട ലംഘനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ തീരുമാനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

നൈറ്റ് ക്ലബ്ബുകള്‍ മദ്യം കഴിക്കുകയോ ഓര്‍ഡര്‍ നല്‍കുകയോ ചെയ്യാം. ടേബിള്‍ സര്‍വീസ് മാത്രമെന്ന ഇതുവരെയുണ്ടായിരുന്ന നിബന്ധനയില്‍ മാറ്റം വരുത്തി. ഡാന്‍സ് ഫ്‌ളോറുകള്‍ തല്‍ക്കാലം അടച്ചിടും. ഒരു മാസത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ഡാന്‍സിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മീഡിയ ഓഫീസ് വക്താവ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിവാഹം, പൊതു ചടങ്ങുകള്‍, വിനോദ-സംഗീത പരിപാടികള്‍ തുടങ്ങിയവയ്ക്ക് നിബന്ധനകള്‍ക്കു വിധേയമായി ദുബായ് ഭരണകൂടം അനുമതി നല്‍കിയിരുന്നു. എന്നാല്‍ നൈറ്റ് ക്ലബ്ബുകളുടെ കാര്യത്തില്‍ അതുപോലുള്ള പൊതുവായ അനുമതി നല്‍കിയിട്ടില്ല. മറിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള നിശാ ക്ലബ്ബുകള്‍ അതിനായുള്ള അപേക്ഷ ദുബായ് ടൂറിസം വകുപ്പിന് നല്‍കണം. ഇതിനനുസരിച്ചാണ് പാര്‍ട്ടികള്‍ക്കും പരിപാടികള്‍ക്കും നൈറ്റ് ക്ലബ്ബുകളില്‍ അനുമതി നല്‍കുക. ഓരോ ക്ലബ്ബിന്റെയും വലിപ്പത്തിന്റെയും ആകൃതിയുടെയും അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങള്‍

Top