ദുബായ്: പ്രമുഖ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത നിര്‍ദേശവുമായി ദുബായ് പൊലീസിന്റെയും യു.എ.ഇയിലെ വിവിധ ബാങ്കുകളുടെയും മുന്നറിയിപ്പ്.
ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ബാങ്ക് അക്കൗണ്ടുകളിലെ പണം രാജ്യത്തിന് പുറത്തേക്ക് മാറ്റുന്ന തട്ടിപ്പുകള്‍ യു.എ.ഇയില്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്.
ഇലക്‌ട്രോണിക് രീതിയിലുള്ള നിരവധി തട്ടിപ്പുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാന്റര്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് പൊലീസിന്റെ ഔദ്ദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരണം ആരംഭിച്ചിട്ടുണ്ട്.