ദുബായ്: എമിറേറ്റില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലെയിറ്റുകളുടെ രൂപത്തിലും, ഭാവത്തിലും വ്യത്യാസം വരുന്നു. വാഹന ഉടമകള്‍ വൈകാതെ തന്നെ പുതിയ നമ്പര്‍ പ്ലെയ്റ്റ് സ്വീകരിക്കണമെന്നാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നമ്പര്‍ പ്ലെയ്റ്റുകളുടെ മാതൃകയും ആര്‍ടിഎ പുറത്തിറക്കിയിട്ടുണ്ട്. ഈ വര്‍ഷം മെയ് മുതല്‍ എല്ലാ കാറുടമകളും പുതിയ നമ്പര്‍ പ്ലെയ്റ്റിലേക്ക് മാറേണ്ടതാണ്.
എ മുതല്‍ ഇസെഡ് വരെയുള്ള സീരീസുകളില്‍പ്പെട്ട എല്ലാ നമ്പര്‍ പ്ലെയ്റ്റുകളും പൂതിയ രൂപത്തിലേയ്ക്ക് മാറ്റേണ്ടതാണ്. ചെറിയ നമ്പര്‍ പ്ലെയ്റ്റുകള്‍ക്ക് 35 ദിര്‍ഹവും വലിയവയ്ക്ക് 50 ദിര്‍ഹവും ആയിരിക്കും നിരക്ക്. കൂടാതെ പുതിയ നമ്പര്‍ പ്ലെയ്റ്റുകള്‍ക്ക് നാനൂറ് ദിര്‍ഹവും ലക്ഷ്വറി നമ്പര്‍ പ്ലെയ്റ്റുകള്‍ക്ക് 500 ദിര്‍ഹവും ആയിരിക്കും നിരക്ക്. പുതിയ സീരിസിലുള്ള നമ്പര്‍ പ്ലേറ്റുകളുടെ ലേലം അടുത്തമാസം നടത്തുമെന്നും ആര്‍ടിഎ അറിയിച്ചു.