എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ പ്രമുഖ വിഭവമായ ഹിന്ദു മീല്‍ മെനുവില്‍ നിന്ന് ഒഴിവാക്കുന്നു

emirates

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ പ്രമുഖ വിഭവമായ ഹിന്ദു മീല്‍ മെനുവില്‍ നിന്ന് ഒഴിവാക്കുന്നു. യാത്രക്കാരുടെ പ്രതികരണത്തെ തുടര്‍ന്നാണ് ഹിന്ദു മീല്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന്‌ അധികൃതര്‍ അറിയിച്ചു. ബീഫ്, പോര്‍ക്ക് തുടങ്ങിയവ കഴിക്കാത്തവരുടെ പ്രിയ വിഭവമായിരുന്നു ഹിന്ദു മീല്‍. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു യാത്രക്കാര്‍ക്കിടയില്‍ ഇതിനോടുള്ള പ്രിയം കുറഞ്ഞു വരുന്നതായി മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

സസ്യാഹാരികള്‍ക്ക് ഇനിമുതല്‍ ജെയ്ന്‍ മീല്‍, ഇന്ത്യന്‍ മീല്‍, കോഷര്‍ മീല്‍, ബീഫ് ഉള്‍പ്പെടാത്ത നോണ്‍ വെജ് വിഭവങ്ങള്‍ തുടങ്ങിയവ യാത്രക്കിടയില്‍ തിരഞ്ഞെടുക്കാമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. യാത്രക്കാരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ എയര്‍ലൈന്‍സിന്റെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു സഹായകമാകുമെന്നാണു പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

Top