ദുബായ് എക്സ്പോ 2020; ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറുദിവസത്തെ അവധി

ഷാര്‍ജ: ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറുദിവസത്തെ അവധി പ്രഖ്യാപിച്ചു. ലോകമേളയായ എക്‌സ്‌പോ കുടുംബസമേതം സന്ദര്‍ശിക്കാനും മേളയെക്കുറിച്ചുള്ള അറിവുകള്‍ നേടി ആശയങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാനുമാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കുന്നത്.

ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചത്.

ആറുദിവസത്തെ അവധി ദുബായ് എക്‌സ്‌പോ അവസാനിക്കുന്ന ആറുമാസത്തിനിടയില്‍ എടുത്താല്‍ മതിയാകും.

Top