എക്‌സ്‌പോ പവലിയനുകള്‍ സന്ദര്‍ശിച്ച്‌ യുഎഇ വിദേശകാര്യ വകുപ്പ് മന്ത്രി

ദുബായ്: യു കെ, ഉക്രൈന്‍, ഫ്രാന്‍സ്, തായ്ലന്‍ഡ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിച്ച്‌ യുഎഇ വിദേശകാര്യ, അന്തര്‍ദേശീയ സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍. രാജ്യങ്ങള്‍ക്കിടയില്‍ ഫലപ്രദമായ സഹകരണം വികസിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് ദുബായ് എക്‌സ്‌പോ 2020 എന്ന് അദ്ദേഹം വ്യക്തമാക്കി.

മനസ്സുകളെ ബന്ധിപ്പിക്കുക, അതിലൂടെ ഭാവി സൃഷ്ടിക്കുക എന്ന ആശയം എക്‌സ്‌പോ 2020 അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്നു. ആഗോള പങ്കാളിത്തം വളര്‍ത്തുന്നതില്‍ എക്‌സ്‌പോ 2020 മുഖ്യ പങ്ക് വഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഓപ്പര്‍ച്യൂണിറ്റി ഡിസ്ട്രിക്റ്റിലെ യുണൈറ്റഡ് കിംഗ്ഡം പവലിയനാണ് ശൈഖ് അബ്ദുള്ള ആദ്യം സന്ദര്‍ശിച്ചത്. പരസ്പര സഹകരണം, പങ്കാളിത്തം എന്നിവയിലൂന്നിയ ഭാവിക്ക് വേണ്ടിയുള്ള മാറ്റങ്ങള്‍ എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയന്‍ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗിന്റെ ഒരു പ്രോജക്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് യുകെ പവലിയന്‍ രൂപകല്‍പ്പന തയ്യാറാക്കിയിരിക്കുന്നത്.

Top