ദുബായില്‍ പുതിയ വന്യജീവിയെ കണ്ടെത്തി; പ്രദേശവാസികള്‍ ജാഗ്രതയിൽ

ദുബായ്:ദുബായില്‍ പുതിയ വന്യജീവിയെ കണ്ടെത്തി. കാട്ടുപൂച്ചയോട് സാമ്യമുള്ള വന്യജീവിയെയാണ് കണ്ടെത്തിയത് . ദുബായ് പൊലീസ് സംഭവം സ്ഥിരീകരിച്ചു. ആള്‍ താമസമുള്ള പ്രദേശങ്ങളില്‍ ഇറങ്ങിയ വന്യജീവിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പിന്നീട് വന്യജീവിയെ കണ്ടെത്താന്‍ വേണ്ടി പ്രഫഷണലുകളുടെ സഹായം തേടി. ഇവരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന് ദുബായ് പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

വന്യമൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നതിന് ദുബായില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആണ് ഉള്ളത്. നിയമലംഘിക്കുന്നവര്‍ക്കെതിരെ ആറു മാസം തടവുശിക്ഷയും പിഴയും ലഭിക്കും.

 

 

Top