2018 ജനുവരി ഒന്നിന് സന്ദര്‍ശകര്‍ക്കായ് തുറന്ന് കൊടുത്ത ‘ദുബായ് ഫെയിം’ഇതുവരെ കാണാനെത്തിയത് പത്ത് ലക്ഷം പേര്‍. സന്ദര്‍ശകര്‍ക്കായ് തുറക്കപ്പെട്ട ‘ദുബായ് ഫ്രെയിമില്‍’ രാജ്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയുമെല്ലാം കാഴ്ചകളാകുന്നു. ഇതിനോടകം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ പ്രിയപ്പെട്ട കേന്ദ്രമായി കഴിഞ്ഞു ദുബായ് ഫ്രെയിം. സബീല്‍ പാര്‍ക്കില്‍ 25 കോടി ദിര്‍ഹം ചെലവില്‍ 150 മീറ്റര്‍ ഉയരത്തില്‍ ഫോട്ടോ ഫ്രെയിമിന്റെ മാതൃകയിലാണ് കവചം നിര്‍മ്മിച്ചിരിക്കുന്നത്.
ഫ്രെയിമിന്റെ മുകളില്‍ നിന്നുള്ള കാഴ്ചകളാണ് ഏറെ ആകര്‍ഷകം. ഒരുഭാഗത്തേക്ക് നോക്കിയാല്‍ ഷെയ്ഖ് സായിദ് റോഡ്, ബുര്‍ജ് ഖലീഫ തുടങ്ങിയവ ഉള്‍പ്പെടുന്ന ആധുനിക ദുബായിയും മറുഭാഗത്തേക്കു നോക്കിയാല്‍ ദെയ്‌റ, ഉം ഹുറൈര്‍, കരാമ എന്നിവ ഉള്‍പ്പെടുന്ന പൗരാണിക ദുബായിയും ഇതിലൂടെ ദൃശ്യമാകും.