സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കി സ്മാര്‍ട്ടാകാനൊരുങ്ങി ദുബായ്

dubai

ദുബായ്:  സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കി ദുബായ് കൂടുതല്‍ സ്മാര്‍ട്ടാകാനൊരുങ്ങുന്നു.

എ ഡേ വിത്തൗട്ട് സര്‍വീസ് സെന്റേഴ്‌സ് എന്ന പദ്ധതിയിലൂടെയാണ് കൂടുതല്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് അരികിലെത്തിക്കുന്നത്.

സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാകുന്ന ദുബായ് നൗ ആപ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

സംരംഭത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.

ഇതുസംബന്ധിച്ച് ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ ബോധവല്‍കരണ പരിപാടികള്‍ നടത്തും.

ഒക്ടോബര്‍ 26-ന് പതിവുപോലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും സേവനം ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും.

എല്ലാ വര്‍ഷവും എ ഡേ വിത്തൗട്ട് സര്‍വീസ് സെന്റേഴ്‌സ് ആചരിക്കാനും പദ്ധതിയുണ്ട്.

മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ദുബായ് സാമ്പത്തിക വകുപ്പാണ് പദ്ധതി ആരംഭിച്ചത്.

ദുബായിയെ ലോകോത്തര സ്മാര്‍ട്ട് നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ ഷെയ്ഖ് മുഹമ്മദ് ആരംഭിച്ച പദ്ധതിയോടു ചേര്‍ന്നാണു നടപടി.

Top