ദുബായ്: ലോകത്തിലെ മികച്ച യൂത്ത് സെന്റര്‍ ദുബായ്ക്ക് സ്വന്തം.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് യൂത്ത് സെന്റര്‍ രാജ്യത്തിനായി സമര്‍പ്പിച്ചു.
ഓഫീസുകളും ഗവേഷണത്തിനായി ലബോറട്ടറിയും ചര്‍ച്ചകള്‍ക്കായി പ്രത്യേക വേദിയുമുള്‍പ്പെടുന്ന യൂത്ത് സെന്ററില്‍ ഇമറാത്തി യുവതയുടെ അറിവും വൈദഗ്ധ്യവും വളര്‍ത്തുന്നതിനായി പന്ത്രണ്ട് മേഖലകളാണുള്ളത്.
യുവവ്യവസായികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും മറ്റുമായി നിരവധി പരിപാടികളും യൂത്ത് സെന്റര്‍ ആസൂത്രണം ചെയ്യും.
മുപ്പത് വയസ്സിനു താഴെയുള്ള യു.എ.ഇ. സ്വദേശികളാണ് സെന്റര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
പുതിയ സെന്റര്‍ യുവാക്കളുടെ ഭാവിയെക്കുറിച്ച് കൂടുതല്‍ ആത്മവിശ്വാസമേകുന്നതാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.