ദുബായ്: കളഞ്ഞു കിട്ടിയ ബാഗ് നിറയെ സ്വര്‍ണവും വജ്രവും ആണെന്നറിഞ്ഞു കൊണ്ടുതന്നെ തിരികെയേല്‍പ്പിച്ച ഇന്ത്യന്‍ പൗരനെ ആദരിച്ച് ദുബായ് പൊലീസ്.
വിനകറ്റാര്‍ അമാന എന്ന ഇന്ത്യക്കാരനെയാണ് അദ്ദേഹത്തിന്റെ സത്യസന്ധതയുടെ പേരില്‍ ദുബായ് പൊലീസ് ആദരിച്ചത്. അല്‍ ഖുസൈസിലെ ക്ലീനിങ് ജോലികള്‍ക്കിടെയാണ് വിനകറ്റാറിന് ബാഗ് ലഭിക്കുന്നത്.
200,000 ദിര്‍ഹം വരുന്ന സ്വര്‍ണവും വജ്രവും അല്‍ ഖുസൈസിലെ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് വിനകറ്റാറിന്റെ സത്യസന്ധതയെ ആദരിക്കുവാന്‍ ദുബായ് പൊലീസ് തീരുമാനിക്കുകയായിരുന്നു.