ദുബായ്:ടാക്സി സേവനം കൂടുതൽ സുരക്ഷിതമാക്കാൻ എമിറേറ്റിലെ എല്ലാ കാറുകളിലും നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കാൻ തീരുമാനം.
യാത്രക്കാരോടുള്ള ഡ്രൈവറുടെ പെരുമാറ്റവും, രീതികളുമെല്ലാം ഇതുവഴി നിരീക്ഷിക്കാൻ അധികൃതർക്ക് സാധിക്കുന്ന ഈ പദ്ധതി ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ എമിറേറ്റിലെ 20 ശതമാനം ടാക്സികളിലും കാമറ സംവിധാനമുണ്ട്.
ഈ വർഷം അവസാനത്തോടെ 40 ശതമാനം ടാക്സികൾ ക്യാമറ നിരീക്ഷണത്തിലാകും.ഒരു വർഷം കൊണ്ട് മുഴുവൻ ടാക്സികളിലും ഈ സംവിധാനം ഏർപ്പെടുത്തും.
ഡ്രൈവറുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയോ, യാത്രക്കാരുമായി വാക്കു തർക്കമോ ഉണ്ടായാൽ യാത്രക്കാർക്ക് ക്യാമറ വഴി അപ്പോൾ തന്നെ വിഷയം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനാകും.
ഡ്രൈവര്‍മാര്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് കൃത്യമായ മാർഗനിർദേശങ്ങളും അധികൃതർ വ്യകത്മാക്കിയിട്ടുണ്ട്.
എമറേറ്റസിലെ ബസ് ഡ്രൈവർമാരുടെ ഡ്രൈവിങ്ങും പെരുമാറ്റ രീതികളും നിരീക്ഷിക്കുന്നതിനുള്ള ക്യാമറ സംവിധാനമായ റഖീബും സംവിധാനവും നടപ്പാക്കുന്നുണ്ട്.
ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മറ്റുകാര്യങ്ങളിൽ മുഴുകുക, ഓടുന്ന ലൈൻ തെറ്റിക്കാൻ ഇടയാക്കുക, വാഹനം നിയന്ത്രണം വിട്ടു മാറിയാന്‍ ഇടയാകും വിധം ബ്രേക്ക് ഉപയോഗിക്കുക, അനാവശ്യമായി തിരിഞ്ഞു നോക്കുക തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്ന റഖീബ് ക്യാമറകൾ ഉടൻ തന്നെ ഇവയെല്ലാം കൺട്രോൾ റൂമിൻറെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യും