കേരളത്തിന് കൈത്താങ്ങായി ദുബായ് ഇസ്ലാമിക് ബാങ്ക് , നല്‍കിയത് 9.5 കോടി രൂപ

ദുബായ് : നൂറ്റാണ്ട് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രളയകെടുതി അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ദുബായ് ഇസ്ലാമിക് ബാങ്ക്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 5 മില്യണ്‍ ദിര്‍ഹമാണ് (9,55,23,964.38 ഇന്ത്യന്‍ രൂപ) ദുബായ് ഇസ്ലാമിക് ബാങ്ക് നല്‍കിയത്.

എല്ലാ വ്യവസായികളും സംരംഭങ്ങളും കേരളത്തെ സഹായിക്കണമെന്ന ഖലീഫമാരുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് ബാങ്കിന്റെ തീരുമാനം. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിനാണ് ബാങ്ക് തുക കൈമാറിയിരിക്കുന്നത്. മനുഷ്യരുടെ ദുരിതവും വേദനകളും അകറ്റാനുള്ള ഇത്തരം ശ്രമങ്ങളില്‍ പങ്കാളിയാവുന്നതില്‍ ബാങ്കിന് അഭിമാനമേയുള്ളൂവെന്നും ബാങ്ക് ബോര്‍ഡ് അംഗം അബ്ദുള്ള അല്‍ ഹംലി പറഞ്ഞു. തങ്ങള്‍ നല്‍കിയ സംഭാവന കേരളത്തിലെ സഹോദരന്‍മാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചു കൊണ്ട് കഴിഞ്ഞയാഴ്ച ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈ കാര്‍ഗോ 175 ടണ്‍ ഭാരം അധികം കയറ്റിയിരുന്നു.

Top