ദുബായ് :ജയിലിലെ സ്ത്രീ തടവുകാരുടെ മക്കള്‍ക്ക് ഏറ്റവും മികച്ച പരിഗണന നല്‍കാന്‍ നിര്‍ദേശം ലഭിച്ചു. 77 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇവര്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ട് വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അമ്മമാരോടൊപ്പം ജയിലില്‍ കഴിയാനുള്ള അനുവാദം ഈ മേഖലയില്‍ ആദ്യമായി നല്‍കുന്നത് ദുബായ് പൊലീസാണ്. തടവുകാരുടെ കുട്ടികള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ പഠിക്കാനും വളരാനും കഴിയുന്ന വിധത്തില്‍ നഴ്‌സറി കെട്ടിടങ്ങളില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ് ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു.
മൈതാനം, കളിപ്പാട്ടങ്ങള്‍ നിറച്ച മുറി, ക്ലിനിക് എന്നിവയൊക്കെ ഇതിന്റെ ഭാഗമായി സ്ഥാപിക്കും. കുട്ടികളെ ഇടക്കിടെ വിനോദയാത്രകള്‍ക്ക് കൊണ്ടുപോകണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഇതിന് മുമ്പ് മാതാവില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം. വിവിധ ജയിലുകള്‍ സന്ദശിച്ച ശേഷമാണ് പൊലീസ് മേധാവി ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.