ദുബായ്: മരുഭൂമിയില്‍ അകപ്പെട്ടുപോയ വിദേശികള്‍ക്ക് സഹായവുമായെത്തിയത് ദുബായ് ഭരണാധികാരി. മണലില്‍ വാഹനം പുതഞ്ഞതിനെ തുടര്‍ന്ന് മരുഭൂമിയില്‍ കുടുങ്ങി ബുദ്ധിമുട്ടുമുമ്പോഴാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂവും സംഘവും അതുവഴിയെത്തിയത്. തുടര്‍ന്ന് ഷെയ്ഖ് മുഹമ്മദും സംഘവും അവരെ സഹായിക്കുകയായിരുന്നു.
ഷെയ്ഖ് മുഹമ്മദിന്റെ കാറില്‍ കെട്ടിവലിച്ചു കയറ്റിയാണ് മണലില്‍ അകപ്പെട്ടുപോയ ഇവരുടെ വാഹനം പുറത്തെത്തിച്ചത്. ഷെയ്ഖ് മുഹമ്മദിന്റെ ഒന്നാം നമ്പറിലുള്ള വെള്ള മെഴ്സിഡിസ് ബെന്‍സ് ജി ക്ലാസില്‍ വടം കെട്ടിയാണ് ഇവരുടെ വാഹനം വലിച്ചുകയറ്റിയത്.
My friend and I got stuck on the desert of Dubai and we got rescued by HH Sheikh Mohammed bin Rashid. pic.twitter.com/k3r7s0z05D
— Hanna Karen Arroyo (@Hannarroyo) March 17, 2018
മെക്സിക്കന്‍ സ്വദേശിയായ ഹന്ന കാരന്‍ അരോയോ എന്ന യുവതിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഷെയ്ഖ് മുഹമ്മദിന്റെ വാഹനത്തിന്റെ ചിത്രവും സംഘത്തോടൊപ്പമുള്ള ഷെയ്ഖ് മുഹമ്മദിന്റെ ചിത്രവും ട്വിറ്ററില്‍ യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്.