വെറും 40 മിനിട്ട് കൊണ്ട് ദുബായില്‍ നിന്നും മസ്‌ക്കറ്റിലേക്ക് എത്താം

അബുദാബി: നാല്‍പത് മിനിറ്റില്‍ ഇനി ദുബായില്‍ നിന്ന് മസ്‌ക്കറ്റിലെത്താം. എമിറേറ്റ്‌സിന്റെ എ 380 ഡബിള്‍ ഡെക്കര്‍ വിമാനത്തിലാണ് 40 മിനിറ്റില്‍ ദുബായ്-മസ്‌കറ്റ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂര്‍ 15 മിനിറ്റാണ് നിലവില്‍ ഈ റൂട്ടിലെ യാത്രാസമയം.

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യവിമാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ഹ്രസ്വമായ യാത്ര സാധ്യം എന്നാണ് കമ്പനിയുടെ ട്വീറ്റ്. ദുബായ്-മസ്‌കറ്റ് യാത്രാ ദൂരം 340 കിലോമീറ്ററാണ്. എയര്‍ബസ് എ 380 വിമാനം 42 പേരെ ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് എടുക്കുന്ന സമയത്തെക്കാള്‍ അഞ്ച് മിനിറ്റ് മാത്രം സമയം അധികം മതി ഈ യാത്രയ്‌ക്കെന്ന് കമ്പനി ട്വീറ്റ് ചെയ്തു.

Top