ദുബായ്: ദുബായില്‍ ചുവപ്പ് സിഗ്‌നല്‍ ലംഘിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുമെന്ന് പൊലീസ്. ഇവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും പന്ത്രണ്ട് ബ്ലാക് പോയിന്റും ശിക്ഷയായി നല്‍കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. സിഗ്‌നലുകള്‍ അവഗണിക്കുന്നത് മൂലം അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് അധികൃതര്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങള്‍ മുപ്പത് ദിവസത്തേക്കാണ് പിടിച്ചെടുക്കുക. വലിയ വാഹനങ്ങളാണ് സിഗ്‌നല്‍ മറികടക്കുന്നത് എങ്കില്‍ മൂവായിരം ദിര്‍ഹം ആണ് പിഴയെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ചുവപ്പ് സിഗ്‌നല്‍ ലംഘിച്ചത് മൂലം നൂറ് അപകടങ്ങളാണ് ദുബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും 127 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വര്‍ഷം ഇതുവരെ ആറ് അപകടങ്ങളാണ് സിഗ്‌നല്‍ മറികടന്നത് മൂലം എമിറേറ്റില്‍ ഉണ്ടായിരിക്കുന്നത്.