വാഹന രംഗത്തെ വിപ്ലവാത്മാകമായ മാറ്റം എന്ന നിലയിലാണ് കഴിഞ്ഞ ദിവസം എലോണ്‍ മസ്‌ക് ടെസ്‌ലയുടെ സൈബര്‍ ട്രക്ക് ആയ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചത്. ഈ പുതിയ ഇലക്ട്രിക് പിക്കപ്പിനായി കമ്പനിക്ക് രണ്ടര ലക്ഷത്തിലധികം രജിസ്‌ട്രേഷനുകള്‍ ലഭിച്ചതായി മസ്‌ക് സ്ഥിരീകരിച്ചു. ഈ ഇലക്ട്രിക് പിക്കപ്പിന്റെ ഉടമകളില്‍ ഒരാള്‍ ദുബായ് പോലീസ് ആയിരിക്കും എന്നതാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദുബായ് പോലീസിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ടെസ്‌ല സൈബര്‍ട്രക്കിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ സൈബര്‍ട്രക്ക് ദുബായ് പോലീസിന്റെ വിശിഷ്ടമായ സൂപ്പര്‍ കാറുകളില്‍ ഒന്നായി ഇതും മാറും.
ഓഫ്-റോഡ് ശേഷിയും പരമാവധി 800 കിലോമീറ്ററിലധികം പരിധിയുള്ള പിക്കപ്പ് ട്രക്കാണ് സൈബര്‍ട്രക്ക്. 402 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള ഒരൊറ്റ മോട്ടോര്‍ ആര്‍ഡബ്ല്യുഡി പതിപ്പാണ് ഇത്. ഇതിന്റെ ലോഞ്ചില്‍ വിന്‍ഡോയിലേക്ക് ഒരു മെറ്റല്‍ ബോള്‍ എറിഞ്ഞയുടനെ ഗ്ലാസ് പൊട്ടിയിരുന്നു. എന്നാല്‍ സൈബര്‍ട്രക്ക് വില്‍പനയ്ക്ക് പോകുന്നതിനുമുമ്പ് തന്നെ കമ്പനി ഇത് ശക്തിപ്പെടുത്തുമെന്ന് മസ്‌ക് സ്ഥിരീകരിച്ചു.