അജ്മാന്‍: ദുബായിലെ റെസ്റ്റോറന്റ് ഗ്രൂപ്പായ കറിച്ചട്ടി ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചു. കറിച്ചട്ടി ഗ്രൂപ്പിന്റെ അഞ്ച് ശാഖകളിലും ലഭിച്ച ഒരു ദിവസത്തെ വരുമാനമാണ് പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് കൈമാറുന്നത്. റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്ന ഉപഭോക്താക്കള്‍ ബില്‍ തുക ക്യാഷറെ ഏല്‍പിക്കുന്നതിന് പകരം ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കും.
ഗ്രൂപ്പിന് കീഴില്‍ കറാമ, ഖുസൈസ്, അജ്മാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കറിച്ചട്ടി, ദേ ഫിഷ് റെസ്റ്റോറെന്റുകള്‍ ഫ്രൂട്‌ലാന്‍ഡ് കഫറ്റീരിയ എന്നീ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളില്‍ നിന്നുള്ള ഒരുദിവസത്തെ വരുമാനമാണ് പ്രളയദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നത്.