ദുബായ്: ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 6,802 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം പ്രഖ്യാപിച്ചത്. സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും എല്ലാവര്‍ക്കും ഉയര്‍ന്ന തലത്തില്‍ സേവനങ്ങള്‍ നല്‍കിയതിനുള്ള പരിശ്രമങ്ങള്‍ക്ക് അംഗീകാരമായാണിത്.
ദുബായ് പൊലീസിലെ 4,141 പേര്‍ക്കും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിലെ 323 പേര്‍ക്കും ദുബായ് ജിഡിആര്‍എഫ്എയിലെ 1,458 പേര്‍ക്കും ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിലെ മറ്റ് നിരവധി അംഗങ്ങള്‍ക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഈ അംഗീകാരത്തിന് ശൈഖ് മുഹമ്മദിന് നന്ദി അറിയിക്കുന്നതായി പൊലീസ് ആന്‍ഡ് ജനറല്‍ സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ലെഫ്. ജനറല്‍ ദാഹി ഖാല്‍ഫാന്‍ തമീം പറഞ്ഞു.