ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള തട്ടലോ ?

ദുബായ്: “ജീവിതം എന്നെ പഠിപ്പിച്ചത് ” എന്ന പേരില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയാകുന്നു. പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണാധികാരികള്‍ക്കുമുള്ള പരോക്ഷ വിമര്‍ശനമാണ് ട്വീറ്റില്‍ വ്യക്തമാക്കുന്നത്.

dubai-shik-viral-cut

ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഷെയ്ഖ് മുഹമ്മദ് ഒരു ഭരണാധികാരി എന്ന നിലയില്‍ തന്റെ പാഠങ്ങള്‍ അറബിക് ഭാഷയില്‍ ട്വീറ്റ് ചെയ്തത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രവുമായുള്ള പ്രശ്‌നത്തിനിടെ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നു ചിലര്‍ കണ്ടെത്തിയതോടെ ട്വീറ്റിന്റെ ഇംഗ്ലിഷ്, മലയാളം പരിഭാഷകളും സ്‌ക്രീന്‍ ഷോട്ടുകളായി വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

‘രണ്ടു തരം ഭരണാധികാരികളാണുള്ളത്. ആദ്യത്തേതു തന്റെ ജനങ്ങളുടെ എല്ലാ കാര്യങ്ങളും സുഗമമായി പരിഹരിക്കുന്നവര്‍. ജനസേവനത്തില്‍ സംതൃപ്തിയടയുന്നവരാണവര്‍. ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനു മുന്നിട്ടിറങ്ങുന്നവര്‍. ലളിതമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നവരാണു രണ്ടാമത്തെ വിഭാഗം. സാങ്കേതികതകളുടെ പേരിലാണ് അവര്‍ ജനങ്ങളെ മുഷിപ്പിക്കുന്നത്. ജനം അവരുടെ വീട്ടുപടിക്കല്‍ യാചിച്ചു നില്‍ക്കണമെന്ന് അവര്‍ ചിന്തിക്കുന്നു. നാട് നന്നാകണമെങ്കില്‍ ആദ്യ വിഭാഗത്തിലുള്ളവരാണു വേണ്ടത്’ ഇതാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റിന്റെ മലയാളത്തിലുള്ള രത്‌നച്ചുരുക്കം.

രണ്ടു വിഭാഗങ്ങളായുള്ള ട്വീറ്റ്‌ ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

Top