ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ക്ക മറിയം വിവാഹിതയാകുന്നു

ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല് മക്തൂമിന്റെ മകള്‍ ഷെയ്ക്ക മറിയം വിവാഹിതയാകുന്നു. ഷെയ്ക്ക് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാനാണ് വരനാകുന്നത്. വിവാഹം നിശ്ചയിച്ചതോടെ രാജകുടുംബാംഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ആശംസകള്‍ അറിയിച്ചു തുടങ്ങി. ഷെയ്ക്ക മറിയത്തിന്റെ മൂത്ത സഹോദരി ഷെയ്ക്ക ലത്തീഫ മുഹമ്മദ് റാഷിദ് അല്‍മക്തൂം ആണ് അനുജത്തിയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആദ്യം എത്തിയത്.എവിടെ വച്ചാണ് വിവാഹം എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു മകളുടെ വിവാഹം നടന്നിരുന്നു.’തുടര്‍ന്നുള്ള നിങ്ങളുടെ ജീവിതം സന്തോഷവും സ്‌നേഹവും നിറഞ്ഞതാകട്ടേ. അഭിനന്ദനങ്ങള്‍’ എന്നാണ് അവര്‍ കുറിച്ചത്. വേറെയും നിരവധി ആളുകള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.

അബുദാബി രാജകുടുംബാംഗമാണ് ഷെയ്ക്ക് ഷാലിദ്. ബ്രിട്ടീഷ് രാജകുമാരന്മാരായ വില്യമും ഹാരിയും പഠിച്ച പ്രശസ്തമായ ബ്രിട്ടീഷ് റോയല്‍ അക്കാദമിയില്‍ നിന്നാണ് ഷെയ്ക്ക് ഖാലിദ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്.

Top