ദുബായില്‍ സ്റ്റിക്കര്‍ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍ ; വാര്‍ത്ത തള്ളി ആര്‍.ടി.എ

rta sensor

ദുബായ്: ദുബായില്‍ തെരുവുവിളക്കുകളുടെ കാലുകളില്‍ സ്റ്റിക്കര്‍ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്ത തള്ളി ദുബായ് റോഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.). സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് ആര്‍.ടി. എ വ്യക്തമാക്കിയിരിക്കുന്നത്.

അനധികൃതമായി റോഡ് മുറിച്ചു കടക്കുന്ന കാല്‍നടക്കാരെ പിടികൂടുന്നതിനുള്ള സെന്‍സറുകളാണിതെന്നായിരുന്നു വാര്‍ത്ത എത്തിയത്. ഈ സെന്‍സറുകള്‍ക്ക് ആളുകളുടെ കൈയ്യിലുള്ള എമിറേറ്റ്‌സ് ഐ.ഡി. സ്‌കാന്‍ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നും, ഇത്തരത്തില്‍ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് 420 ദിര്‍ഹം പിഴ ലഭിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഇത് തെറ്റായ വാര്‍ത്തയാണെന്നും, വിളക്കുകാലിലെ സ്റ്റിക്കറുകള്‍ വിളക്കുകളുടെ സീരിയല്‍ നമ്പര്‍ അടയാളപ്പെടുത്തിയിരിക്കുന്നതാണെന്നും ആര്‍.ടി.എ. വ്യക്തമാക്കി.

Top