യു.എ.ഇ.യില്‍ ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌

UAE

ദുബായ് : യു.എ.ഇ.യില്‍ വരുംദിവസങ്ങളില്‍ ചൂടുകൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പല സ്ഥലങ്ങളിലും ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. രാത്രിയും പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കും.

ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥ ഒരാഴ്ചയോളം തുടരും. യു.എ.ഇ.യിലെ ചില പ്രദേശങ്ങളില്‍ ചൂട് 49 ഡിഗ്രി കടക്കും. ദുബായില്‍ 42 ഡിഗ്രിയും ഷാര്‍ജയില്‍ 44 ഡിഗ്രിയും അബുദാബിയില്‍ 46 ഡിഗ്രിയുമാകും വരുംദിവസങ്ങളില്‍ അനുഭവപ്പെടുന്ന താപനില. ഈ ദിവസങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം 80 ശതമാനംവരെ ഉയരും. ഉച്ചയ്ക്ക് പന്ത്രണ്ടിനും മൂന്നുമണിക്കും ഇടയിലാണ് കടുത്ത ചൂട് അനുഭവപ്പെടുക. അതുകൊണ്ട് ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Top