അവസാനവട്ട നികുതിരഹിത ഷോപ്പിങ്ങിനായുള്ള തിരക്കില്‍ യു.എ.ഇ. നിവാസികള്‍

vat

ദുബായ്: ജനുവരി ഒന്നു മുതല്‍ രാജ്യത്ത് വാറ്റ് നിലവില്‍ വരുന്ന സാഹചര്യത്തില്‍ അവസാനവട്ട നികുതിരഹിത ഷോപ്പിങ്ങിനായുള്ള തിരക്കില്‍ യു.എ.ഇ. നിവാസികള്‍.

സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് വര്‍ധിക്കുകയാണ്. കഴിയുന്നത്ര അവശ്യ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാമെന്ന ഉദ്ദേശവുമായി നിരവധി കുടുംബങ്ങളാണ് കടകളിലെത്തുന്നത്.

ഒട്ടു മിക്ക സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും നല്‍കുന്നുണ്ട്. 25 മുതല്‍ 75 ശതമാനം വരെ വിലക്കിഴിവാണു പ്രമുഖ സ്ഥാപനങ്ങള്‍ നല്‍കുന്നത്. കൂടാതെ പല വില്‍പ്പന മേളകളും വിവിധ എമിറേറ്റുകളില്‍ നടക്കുന്നുണ്ട്.

പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് വലിയ ഡിസ്‌കൗണ്ടുകളുമായി ഒരുങ്ങിയിരിക്കുന്ന ഇത്തരം മേളകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Top