ലോകത്തിലെ ആദ്യ കടലാസ് രഹിത സര്‍ക്കാര്‍ പട്ടം ദുബായ്ക്ക് ! ഡിജിറ്റലായി വിസ്മയ നഗരം

ദുബായ്: സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കണമെന്ന ലക്ഷ്യം കൈവരിച്ച് ദുബായ്. ഇതോടെ ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാരെന്ന ബഹുമതി ദുബായ്ക്ക് സ്വന്തം. 2018ലാണ് ദുബായ് കടലാസ് രഹിത പദ്ധതി പ്രഖ്യാപിച്ചത്.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് ദുബായിലെ സര്‍ക്കാര്‍മേഖല പൂര്‍ണമായും കടലാസ് രഹിതമായെന്ന നേട്ടം അറിയിച്ചത്.

ദുബായ്‌യെ ഡിജിറ്റല്‍ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് 2018ല്‍ ഷൈയ്ഖ് ഹംദാന്‍ കടലാസ് രഹിത പദ്ധതി പ്രഖ്യാപിച്ചത്. അഞ്ച് ഘട്ടങ്ങളായായിരുന്നു പദ്ധതി നടപ്പാക്കിയത്. അഞ്ചാംഘട്ടം പൂര്‍ത്തിയായപ്പോള്‍ ദുബൈയിലെ 45 സര്‍ക്കാര്‍ വകുപ്പുകളും പേപ്പര്‍ രഹിതമായി. ഇതോടെ ഈ വകുപ്പുകള്‍ 1800 ഡിജിറ്റല്‍ സര്‍വീസുകള്‍ നടപ്പാക്കി. ഇതുവഴി 336 ദശലക്ഷം പേപ്പറുകള്‍ ലാഭിക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

Top