കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറു കടന്നതായി റിപ്പോര്‍ട്ട്.
ബഹ്‌റൈന്‍, കുവൈറ്റ്, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലായി നൂറ്റിയാറുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, സൗദി വിമാനത്താവളങ്ങളില്‍ ടൂറിസ്റ്റ് വിസയിലെത്തിയ മലയാളികളടക്കമുള്ളവരെ തിരിച്ചയച്ചു.
ഇറാനില്‍ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചത്. കുവൈത്തില്‍ 45, ബഹ്‌റൈനില്‍ 36, ഒമാനില്‍ 6, യുഎഇയില്‍ പത്തൊന്‍പതും പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെയെല്ലാം ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കു മാറ്റിയതായി ആരോഗ്യമന്ത്രാലയങ്ങള്‍ അറിയിച്ചു.
കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരെല്ലാം ഇറാന്‍ സന്ദര്‍ശിച്ചവരാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദുബായ് സൈക്ക്‌ളിംഗ് ചാംപ്യന്‍ഷിപ്പ്, മനാമ രാജ്യാന്തര പുഷ്പമേള തുടങ്ങി പൊതുപരിപാടികള്‍ റദ്ദാക്കി. അതേസമയം, എമിറേറ്റ്‌സ് ഐഡി അടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുപയോഗിച്ചു ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കരുതെന്നു യുഎഇ, സൌദി, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രവാസികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.