ദുബായ്: യു.എ.ഇ ജയിലുകളില്‍ കഴിയുന്ന വിവിധ രാജ്യങ്ങളിലെ 606 തടവുകാര്‍ക്ക് മോചനം.
പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ദേശീയ ദിനം പ്രമാണിച്ചാണ് തടവുകാര്‍ക്ക് ഇളവ് നല്‍കിയത്.
നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ഇവരെ ഉടന്‍ മോചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.