ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്ര നിരോധന നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള ഹിതപരിശോധന നാളെ നടക്കും. ഗര്‍ഭഛിദ്ര നിരോധനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും നടത്തിയ കാമ്പയിന്റെ ഫലം ഇന്നറിയാം.
ഹിതപരിശോധന നടക്കുന്നതിനാല്‍ ഗൂഗീളും ഫേസ്ബുക്കും ഇതുസംബന്ധിച്ച പരസ്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലടക്കമുള്ള ഇടപെടലുകളെച്ചൊല്ലി ഫേസ്ബുക്ക് വിവാദത്തില്‍ അകപ്പെട്ട പശ്ചാത്തലത്തിലാണ് ഗര്‍ഭഛിദ്ര നിരോധന ഹിതപരിശോധനയിലും തങ്ങളുടെ നിലപാടുകള്‍ സ്വാധീനിക്കുമെന്ന ആശങ്കയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.