ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഡ്യുക്കാട്ടിയുടെ പുതിയ മോഡലുകള്‍ ഇന്ത്യയിലെത്തി.
ഇന്ത്യന്‍ വിപണി കീഴടക്കുവാന്‍ എത്തുന്ന സൂപ്പര്‍ സ്‌പോര്‍ട്ടിനും, സൂപ്പര്‍ സ്‌പോര്‍ട്ട് എസിനും 12 ലക്ഷത്തിനു മുകളിലാണ് വിലവരുന്നത്.
ഇതില്‍ സൂപ്പര്‍ സ്‌പോര്‍ട്ടിന് 12.08 ലക്ഷവും സൂപ്പര്‍സ്‌പോര്‍ട്ട് എസിന് 13.39 ലക്ഷവുമായിരിക്കും ഇന്ത്യയിലെ വില.
ഇരട്ട എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റുകളോടു ചേര്‍ന്നുള്ള ഡി.ആര്‍. എല്ലുകളും ഇരുഭാഗത്തുമുള്ള എക്‌സ്‌ഹോസ്റ്റുകളുമാണ് വാഹനത്തിന്റെ പ്രത്യേകതകള്‍.
1,478 മില്ലിമീറ്ററായിരിക്കും വീല്‍ബേസ്. 810 മില്ലിമീറ്ററായിരിക്കും സീറ്റിന്റെ ഉയരം. 937 സി.സി. 90 ഡിഗ്രി വി ട്വിന്‍, സിലിന്‍ഡറിന് നാലു വാല്‍വുള്ള ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്.
സിക്‌സ് സ്പീഡ് ട്രാന്‍സ്മിഷനിലുള്ള എന്‍ജിന്‍ 9000 ആര്‍.പി.എമ്മില്‍ 109 ബി.എച്ച്. പി. കരുത്തും 93 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.
ഉയരം ക്രമീകരിക്കാവുന്ന എല്‍. ഇ.ഡി. ഡാഷ്‌ബോര്‍ഡ്, സീറ്റിനടിയില്‍ വാട്ടര്‍പ്രൂഫ് യു.എസ്. ബി. പോര്‍ട്ട് എന്നീ സൗകര്യങ്ങളുമുണ്ട്.