ഡയാവൽ 1260 ലംബോർഗിനി സ്പെഷ്യൽ എഡിഷനുമായി ഡ്യുക്കാട്ടി

ഡ്യുക്കാട്ടി ഡയാവൽ 1260 ലംബോർഗിനി എഡിഷൻ പുറത്തിറക്കി . പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോർസൈക്കിൾ രണ്ട് ഐതിഹാസിക ബ്രാൻഡുകളുടെ സഹകരണത്തോടെയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. സിയാൻ FKP 37 ഹൈബ്രിഡ് സൂപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്പെഷ്യൽ എഡിഷൻ ഡയാവൽ 1260 ലംബോർഗിനി നിർമ്മിച്ചിരിക്കുന്നത്.

ഫ്രെയിമിലും സീറ്റിലും ഇലക്ട്രം ഗോൾഡ് ആക്സന്റുകളുള്ള വെർഡെ ജിയ കളർ ഓപ്ഷനിലാണ് ഡ്യുക്കാട്ടിയുടെ ഈ സൂപ്പർ പ്രീമിയം ക്രൂയിസർ ബൈക്കിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡ്യുക്കാട്ടി റേഡിയേറ്റർ പ്ലേറ്റുകൾ 63 നമ്പർ ഉപയോഗിച്ചും ഡയാവൽ 1260 ലംബോർഗിനി എഡിഷൻ അലങ്കരിച്ചിരിക്കുന്നു. അലോയ് വീലുകൾ പോലും ഇലക്ട്രം ഗോൾഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് ഓട്ടോമൊബിലി ലംബോർഗിനിയുടെ സ്ഥാപക വർഷത്തെയാണ്. എക്‌സ്‌ഹോസ്റ്റ്, ടാങ്ക്, മഡ്‌ഗാർഡുകൾ, എയർ ഇന്റേക്കുകൾ, റേഡിയേറ്റർ കവറുകൾ എന്നിവയിൽ കാർബൺ ഫൈബറും ലിമിറ്റഡ് എഡിഷൻ ഡയവാൽ 1260 നൽകുന്നു.

സസ്‌പെൻഷൻ, ബ്രേക്കുകൾ, എഞ്ചിൻ എന്നിവയുൾപ്പെടെയുള്ള ബാക്കി മോട്ടോർസൈക്കിൾ ഭാഗങ്ങൾ അടുത്തിടെ അവതരിപ്പിച്ച ഡയാവൽ 1260 മോഡലിന് സമാനമാണ്. കോർണറിംഗ് എ‌ബി‌എസ്, ട്രാക്ഷൻ കൺ‌ട്രോൾ, വീലി കൺ‌ട്രോൾ, ലോഞ്ച് കൺ‌ട്രോൾ ക്രമീകരണങ്ങൾ, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം ഡ്യുക്കാട്ടി ഡയാവൽ 1260 ലംബോർഗിനിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ബൈക്കിലെ ടെസ്റ്റസ്ട്രെറ്റ DVT 1,262 സിസി എൽ-ട്വിൻ എഞ്ചിൻ ഇപ്പോൾ യൂറോ 5 ചട്ടങ്ങൾ പാലിച്ചാണ് ഡ്യുക്കാട്ടി പരിഷ്ക്കരിച്ചിരിക്കുന്നത്. 163 bhp കരുത്തിൽ 129 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. ഡയാവൽ 1260 ലംബോർഗിനി ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

Top