മോണ്‍സ്റ്റര്‍ നിരയിലെ വമ്പന്മാരെ അതേപടി പകര്‍ത്തിയാണ് ഏറ്റവും വില കുറഞ്ഞ ബൈക്കായ ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797 ന്റെ വരവ്. മോണ്‍സ്റ്റര്‍ 797 ന്റെ ലക്ഷ്യമിടുന്നത് നാനൂറു സിസി ശ്രേണിയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ്.
ഹെഡ്‌ലാമ്പിന് മുകളിലാണ് എല്‍സിഡി ഡിസ്‌പ്ലേയുടെ സ്ഥാനം നല്‍കിയിരിക്കുന്നത്. സീറ്റ് ഉയരം 805 mm. അഡ്‌ലര്‍ പവര്‍ ടോര്‍ഖ് പ്ലേറ്റ് ക്ലച്ച് (എപിടിസി) പിന്തുണയോടെയാണ് ക്ലച്ച് സംവിധാനം.
803 സിസി എയര്‍ കൂള്‍ഡ്, ഡെസ്‌മൊഡ്യു ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് മോണ്‍സ്റ്റര്‍ 797 ല്‍. യൂറോ IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എഞ്ചിന് 8,250 rpm ല്‍ 73 bhp കരുത്തും 5,750 rpm ല്‍ 67 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണഅ ഒരുക്കിയിരിക്കുന്നത്.