ഡ്യുക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍ പുറത്തിറങ്ങി. 20.53 ലക്ഷം രൂപ മുതലാണ് പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4 ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. ജൂലായ് മാസം മുതല്‍ പാനിഗാലെയുടെ വിതരണം തുടങ്ങും.
ആകെ ഇരുപതു ഡ്യുക്കാട്ടി പാനിഗാലെ V4 മാത്രമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. പാനിഗാലെ സ്വന്തമാക്കുന്ന ആദ്യ രണ്ട് ഉപഭോക്താക്കള്‍ക്ക് ജൂണ്‍ മാസം മലേഷ്യയിലെ സെപാങ് സര്‍ക്യൂട്ടില്‍ വെച്ച് നടക്കുന്ന ഡ്യൂക്കാട്ടി റൈഡിംഗ് എക്‌സ്പീരിയന്‍സ് റേസ്ട്രാക്ക് കോഴ്‌സില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
13,000 rpmല്‍ 211 bhp കരുത്തും 10,000 rpmല്‍ 124 Nm torque പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുക്കിയിരിക്കുന്നത്. സ്ട്രീറ്റ്, സ്‌പോര്‍ട്, റേസ് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ പാനിഗാലെ V4 അവതരിപ്പിക്കുന്നുണ്ട്.
13,000 rpmല്‍ 211 bhp കരുത്തും 10,000 rpmല്‍ 124 Nm torque പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുക്കുന്നത്. പൂര്‍ണമായും ക്രമീകരിക്കാന്‍ സാധിക്കുന്ന 43 mm ഓലിന്‍സ് NIX30 ഫ്രണ്ട് ഫോര്‍ക്കുകളാണ് ഡ്യൂക്കാട്ടി പാനിഗാലെ V4ല്‍ ഒരുങ്ങുന്നത്.
പൂര്‍ണ ഡിജിറ്റല്‍ TFT ഡിസ്‌പ്ലേ, 6ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നിവയും മോട്ടോര്‍സൈക്കിളിന്റെ വിശേഷമാണ്.