ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 ഇന്ത്യന്‍ വാഹന വിപണിയില്‍ അവതരിച്ചു ; വില 10.91 ലക്ഷം

റ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയ മോഡല്‍ സ്‌ക്രാമ്പ്‌ളര്‍ 1100 ഇന്ത്യന്‍ വാഹന വിപണിയില്‍ അവതരിച്ചു. 10.91 ലക്ഷം രൂപയാണ് നിര്‍മാതാക്കള്‍ സ്‌ക്രാമ്പ്‌ളറിന് നല്‍കിയിരിക്കുന്നത്.

ducatti

സ്റ്റാന്‍ഡേര്‍ഡ് , സ്‌പോര്‍ട്, സ്‌പെഷ്യല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഡ്യുകാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 എത്തുക. ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് ആണ് ആദ്യം വിപണിയില്‍ എത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡിന്റെ വിലയാണ് 10.91 ലക്ഷം, സ്‌പെഷ്യലിന് 11.12 ലക്ഷവും, സ്‌പോര്‍ടിന് 11.42 ലക്ഷവുമാണ് ഇറ്റാലിയന്‍ നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

scrambler_1100_special_static_075_uc65207_high_720x540

85.6 ps പവറും 7500 rpm ഉം, 88 Nm torque കരുത്തും, 4750 rpm പവറുമാണുള്ളത്. എ ബി എസ് സംവിധാനവും ഡ്യുകാട്ടിയുടെ പ്രത്യേകതകളില്‍ പെടുന്നതാണ്.

Top