ഡ്യുകാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 അടുത്ത ആഴ്ചയോടു കൂടി വിപണികളില്‍ എത്തുമെന്ന് ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കള്‍. ആഗസ്റ്റ് 27 ഓടുകൂടി സ്‌ക്രാമ്പ്‌ളര്‍ 1100 വാഹന വിപണികളില്‍ എത്തുമെന്ന് ഡ്യുകാട്ടി അറിയിച്ചു.
സ്റ്റാന്‍ഡേര്‍ഡ് , സ്‌പോര്‍ട്, സ്‌പെഷ്യല്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഡ്യുകാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 എത്തുക. ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് ആവും ആദ്യം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 11 ലക്ഷം രൂപയാണ് ഡ്യുകാട്ടി സ്‌ക്രാമ്പ്‌ളര്‍ 1100 ന് വില പ്രതീക്ഷിക്കുന്നത്.
85.6 ps പവറും 7500 rpm ഉം, 88 Nm torque കരുത്തും, 4750 rpm പവറുമാണുള്ളത്. എ ബി എസ് സംവിധാനവും ഡ്യുകാട്ടിയുടെ പ്രത്യേകതകളില്‍ പെടുന്നതാണ്.