ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുക്കാട്ടിയുടെ ഏറ്റവും വിലകുറഞ്ഞ മോഡല്‍ വിപണിയിലേക്ക്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വിറ്റഴിക്കുന്ന സ്‌ക്രാംബ്ലറിന്റെ 399 സി.സി വകഭേദം സ്‌ക്രാംബ്ലര്‍ സികസ്റ്റി 2 ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന മോട്ടോര്‍സൈക്കിള്‍ഷോ EICMA (Esposizione Internazionale Ciclo Motociclo e Accessori) യിലാണ് ഡുക്കാട്ടി അവതരിപ്പിച്ചത്.
4.75 ലക്ഷത്തിനടുത്താവും ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ബൈക്കിന്റെ വിലയെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള 803 സി.സി സ്‌ക്രാംബ്ലറിന് 6.78 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ആദ്യ ഡുക്കാട്ടി സ്‌ക്രാംബ്ലര്‍ വിപണിയിലെത്തിയ വര്‍ഷം 1962 ല്‍നിന്നാണ് സിക്സ്റ്റി 2 എന്ന പേരുവന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ബൈക്ക് എത്തുമെന്ന് ഉറപ്പാണ്. ടി.വി.എസ്സുമായി സഹകരിച്ച് ബി.എം.ഡബ്ല്യൂ മോട്ടോറാഡ് ഇന്ത്യയിലെത്തുക്കുന്ന ജി 310 ആര്‍ ബൈക്കിന്റെ വിപണിയിലേക്കാവും സ്‌ക്രാംബ്ലര്‍ സിക്സ്റ്റി 2 എത്തുക.