ന്യൂഡല്‍ഹി: നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയം നീട്ടി. ജൂലൈ 31-നും ഒക്ടോബര്‍ 31-നും സമര്‍പ്പിക്കേണ്ട നികുതി റിട്ടേണ്‍ നവംബര്‍ 30-നകം സമര്‍പ്പിച്ചാല്‍ മതി.കോവിഡ് പ്രതിസന്ധിയെ നേരിടാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയം നീട്ടിയിരിക്കുന്നത്.
ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറച്ചിട്ടുണ്ട്. ഇതിന് 2021 മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ടാവും. നികുതിദായകര്‍ക്ക് 50,000 കോടിയുടെ നേട്ടം നല്‍കുന്നതാണ് ഈ നടപടി. ടാക്സ് ഓഡിറ്റിന് ഒക്ടോബര്‍ 31 വരെ സാവകാശം നല്‍കും.